28.ഉടുക്കാത്ത മുണ്ടും വേഷ്ടിയും
[ ആമുഖം : ഞങ്ങളുടെ കുട്ടനാട്ടിലെ കൊച്ചു ഗ്രാമമായ മങ്കൊമ്പ് തെക്കെക്കരയില്‍ പൊതുവെ ഇസ്ലാം മതവിശ്വാസികള്‍ തീരെ ഇല്ലായിരുന്നു 1950 – 60 കളില്‍ . എന്നാല്‍ അന്ന് അവിടെ അല്‍പ്പം വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ഒരു മുസ്ലിം മത വിശ്വാസി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു , അവര്‍ക്ക് ചില എതൃപ്പുകള്‍ ഒക്കെ ആദ്യം ഉണ്ടായി എങ്കിലും അവര്‍ ഞങ്ങളുടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന്‍റെ വശത്ത് ഒരു കുടില്‍ കെട്ടി താമസവും തുടങ്ങി . ഇപ്പോഴും എന്‍റെ അറിവില്‍ ആ കുടൂംബവുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ഞങ്ങളുടെ നാട്ടില്‍ ഇത്തരക്കാരായി ഉള്ളു , എന്നത് സത്യം . എന്നാല്‍ നീണ്ട അമ്പതു വര്‍ഷം ഇസ്ലാം മതവിശ്വസികള്‍ ധാരാളം താമസിക്കുന്ന കോഴിക്കൊട് ജോലി ചെയ്തു താമസിച്ചു ....