Posts

52. മതവും രാഷ്ട്രീയവും അല്പം ചരിത്രവും തുര്‍ക്കിയില്‍

  യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയെ ആധുനിക തുര്‍ക്കിയാക്കിയതു കെമാല്‍ പാഷ എന്ന അത്തത്തുര്‍ക്കായിരുന്നു എന്ന് മുമ്പു പറഞ്ഞുവല്ലോ . തുര്‍ക്കിയുടെ ഭരണഘടന അനുസരിച്ചു ഇന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല . കെമാല്‍ പാഷ ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു സുപ്രധാന വിജയത്തില്‍ കൂടിയാണു മുന്‍ നിരയിലേക്കു വന്നതു . പ്രധാനമായും ഒരു യോദ്ധാവായിരുന്നു അദ്ദേഹം . ഇന്നും തുര്‍ക്കിയുടെ ഭരണത്തില്‍ പട്ടാ‍ളകൌണ്സിലിനു നിര്‍ണായക  തീരുമാനങ്ങള്‍ എടുക്കാന് ‍ കഴിയും . MGK എന്നറിയപ്പെടുന്ന ഈ കൌണ്സിലിന്റെ അംഗീകാരം ഇല്ലാതെ ഒരു ഭരണഘടനാ പരിഷ്കാരവും പ്രാബല്യത്തില്‍ വരുകയില്ല . മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ആപ്പീസുകളിലും സ്കൂളിലും ധരിക്കരുതു എന്നതു ഒരു നിയമമാണു . അസംബ്ലിയില്‍ ശിരോവസ്ത്രതോടെ വന്ന ഒരു സ്ത്രീ അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടു എന്നു കേട്ടു . സ്കൂളുകളിലും കൊളേജുകളിലും ശിരോവസ്ത്രം അണിഞ്ഞു ആരെയും കാണുകയില്ല . ശ്രീമാന്റെ ക്ലാസ്സില്‍ മിക്കവാറും ഒരേ രീതിയില്‍ മുടിയുള്ള കുട്ടികളെ കണ്ടപ്പോള്‍ കാര്യം രഹസ്യമായി അന്വേഷിച്ചു . കുറച്ചു യാഥാസ്തികരായ മുസ്ലിം പെണ്കുട്ടികള്‍ കറുത്ത ശിരോ...

51. അഡനയിലെ ജീവിതം ശാന്തം സുന്ദരം

  ( മാലതിയുടെ   ആഖ്യാനം   തുടരുന്നു ) അഡന ടര്‍ക്കിയുടെ മദ്ധ്യധരണ്യാഴി തീരത്തിനടുത്തുള്ള ഒരു ചെറിയ പട്ടണമാണ് . ചെറുതെങ്കിലും വൃത്തി ഉള്ള നഗരം . ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു തൊട്ടു ഒരു വലിയ മരം ഉണ്ടായിരുന്നു . അതില്‍ കുറെയേറെ ചെറിയ കിളികള്‍ പാര്‍ത്തിരുന്നു . പുലര്‍ച്ചെ അഞ്ചു മണിക്കെങ്കിലും അവ എല്ലാം ഉണര്‍ന്നു   സംസാരം തുടങ്ങും . ഇന്നലത്തെ സമ്പാദ്യത്തെപ്പറ്റിയോ ഇന്നു പോകേണ്ട വഴികളെപ്പറ്റിയോ , അറിയില്ല . ‘ കല പില കല പില ‘ എന്നു മാത്രമേ ഞങ്ങള്‍ക്കു മനസ്സിലായുള്ളൂ പലപ്പോഴും ശീലമായപ്പോള്‍ അതു ഞങ്ങള്‍ക്ക്   സുപ്രഭാതം ആശംസിക്കുന്നതു പോലെ തോന്നിത്തുടങ്ങി . എനിക്കു ഇവയോടു വലിയ അടുപ്പം തോന്നി . ഞങ്ങള്‍ ഉറക്കമുണര്‍ന്നെഴുനേല്കുമ്പോഴേക്കും അവ എല്ലാം അന്നത്തെ ആഹാരത്തിനു വേണ്ടി പോയിരിക്കും . വൈകിട്ടു എപ്പൊഴോ കൂടണയും . ‘“ ആകാശത്തിലെ പറവകള്‍ വിതയ്കുന്നില്ല , കൊയ്യുന്നില്ല “   എന്നൊക്കെ പാടാന് മാത്രമേ കൊള്ളുകയുള്ളല്ലോ . ചെറിയ നഗരമാണെങ്കിലും ചപ്പു ചവറുകള് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം മികച്ചതായിരുന്നു . ഒരു ലോഹനിര്‍മ്മിതമായ വലിയ ടാങ്കില് ആള്‍ക്കാര്‍   മാലിന്യ...

50. ടര്‍ക്കിയിലെ ജനങ്ങളുടെ സ്നേഹവും മര്യാദയും

 (മാലതിയുടെ  ആഖ്യാനം   തുടരുന്നു )  ഇന്ത്യക്കാരോട് തുര്‍ക്കിയിലെ ആള്‍ക്കാര്‍ക്ക് വളരെ അധികം സ്നേഹാദരങ്ങള്‍ ഉണ്ട്. ഗാന്ധിജിയും ആധുനിക തുര്‍ക്കിയുടെ പിതാവായ കെമാല്‍ പാഷ എന്ന അത്തത്തുര്‍ക്ക് ( മഹാനായ തുര്‍ക്ക്) വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവത്രെ. തുര്‍ക്കിയിലെ ആദ്യത്തെ ബാങ്ക് ആയ ഇഷ് (ജോലി - തൊഴിലാളി) ബാങ്ക് തുടങ്ങിയപ്പോള്‍ ഗാന്ധിജി ഒരു ചെറിയ തുക ബാങ്കിലേക്ക് സംഭാവന ചെയ്തു. ഗാന്ധിജിയെപ്പറ്റി മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഗാന്ധി സിനിമ കാണാത്തവര്‍ അപൂര്‍വമായിരുന്നു. ശ്രീമാന്റെ വിദ്യാര്‍ത്ഥികള്‍ക്കു പലര്‍ക്കും  ഗാന്ധി സിനിമയുടെ സിഡി സ്വന്തമായുണ്ട്. അവരുടെ സംശയം പലതും ക്ലാസ്സില്‍ തന്നെ ചോദിക്കും. ഒരുപാടു പേര്‍ക്കറിയേണ്ടത് ' ഗാന്ധിജി എന്തുകൊണ്ട് ഒറ്റ വസ്ത്രം മാത്രം ഉടുത്തു ജീവിച്ചു എന്നാണു'. 'ഒറ്റ വസ്ത്രം പോലും വാങ്ങാന്‍ കഴിവില്ലാത്ത എത്രയോ ആള്‍ക്കാര്‍ എന്റെ നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒറ്റ വസ്ത്രമേ ഉടുക്കൂ ' എന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണിലെ ബഹുമാനവും സന്തോഷവും കാണേണ്ടതു തന്നെ. അവരുടെ മിക്കവരുടെയും അഭിപ്രായത്തില്‍ ഹിന്ദു...

49. പട്ടുസാരിയും പൊട്ടും ചുക്കുറോവ സര്‍വകലാശാലയും (ആഖ്യാനം : മാലതി )

Image
ഞങ്ങളെ വിമാനത്താവളത്തില്‍ വന്നു കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സുഹൃത്തിനെ ഞാന്‍ അബ്ദു എന്ന് വിളിക്കട്ടെ . ശ്രീമാനും അദ്ദേഹവുമായി കാറില്‍ വാ തോരാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു . ഇംഗ്ലീഷിലാണ് സംഭാഷണം എങ്കിലും , ഉച്ചാരണ വ്യത്യാസം കൊണ്ടു എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല . അബ്ദുവിന് ഒരു മുപ്പതു വയസ്സെങ്കിലും പ്രായമുണ്ടാവും . കൂടെ താമസിക്കുന്നത് രണ്ടാം ഭാര്യയാണെന്നും അവര്‍ ഒന്‍പതു മാസം ഗര്‍ഭിണി ആണെന്നും അവരെ അമ്മയെയും അച്ഛനെയും ഏല്പിച്ചാണ് പോന്നതെന്നും അവര്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി . രാത്രി വളരെ വൈകി ഗസ്റ്റ് ഹൌസില്‍ എത്തി ഞങ്ങളുടെ സാധനങ്ങളെല്ലാം സ്വയം മുറിയിലെത്തിച്ചിട്ടു മാത്രമേ അയാള്‍ വീട്ടിലേക്ക് പോയുള്ളൂ . രാവിലെ കാണാം എന്ന് പറഞ്ഞിട്ട് . പിറ്റേന്നു അബ്ദു വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല . യാത്രാക്ഷീണം കൊണ്ടു ഞങ്ങള്‍ ഉറങ്ങിപ്പോയി . രാവിലെ വാതില്കല്‍ മുട്ടും ' സാര്‍ ' എന്ന വിളിയും കേട്ടാണ്‌ ഉണര്‍ന്നത് . വാതില്‍ തുറന്നപ്പോള്‍ അബ്ദു . സമയം എട്ടു മണിയേ ആയിട്ടുള്ളൂ . ഞങ്ങളുടെ ഉറക്കച്ചടവും ക്ഷീണവും കണ്ടാവാം അയാള്‍ പത്തു മണിക്ക് വരാമെന്ന് പറഞ്ഞു പോയി‌ . പുതിയ സ്ഥലവുമാ...