52. മതവും രാഷ്ട്രീയവും അല്പം ചരിത്രവും തുര്‍ക്കിയില്‍
യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയെ ആധുനിക തുര്‍ക്കിയാക്കിയതു കെമാല്‍ പാഷ എന്ന അത്തത്തുര്‍ക്കായിരുന്നു എന്ന് മുമ്പു പറഞ്ഞുവല്ലോ . തുര്‍ക്കിയുടെ ഭരണഘടന അനുസരിച്ചു ഇന്നും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല . കെമാല്‍ പാഷ ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു സുപ്രധാന വിജയത്തില്‍ കൂടിയാണു മുന്‍ നിരയിലേക്കു വന്നതു . പ്രധാനമായും ഒരു യോദ്ധാവായിരുന്നു അദ്ദേഹം . ഇന്നും തുര്‍ക്കിയുടെ ഭരണത്തില്‍ പട്ടാളകൌണ്സിലിനു നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന് കഴിയും . MGK എന്നറിയപ്പെടുന്ന ഈ കൌണ്സിലിന്റെ അംഗീകാരം ഇല്ലാതെ ഒരു ഭരണഘടനാ പരിഷ്കാരവും പ്രാബല്യത്തില്‍ വരുകയില്ല . മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ആപ്പീസുകളിലും സ്കൂളിലും ധരിക്കരുതു എന്നതു ഒരു നിയമമാണു . അസംബ്ലിയില്‍ ശിരോവസ്ത്രതോടെ വന്ന ഒരു സ്ത്രീ അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടു എന്നു കേട്ടു . സ്കൂളുകളിലും കൊളേജുകളിലും ശിരോവസ്ത്രം അണിഞ്ഞു ആരെയും കാണുകയില്ല . ശ്രീമാന്റെ ക്ലാസ്സില്‍ മിക്കവാറും ഒരേ രീതിയില്‍ മുടിയുള്ള കുട്ടികളെ കണ്ടപ്പോള്‍ കാര്യം രഹസ്യമായി അന്വേഷിച്ചു . കുറച്ചു യാഥാസ്തികരായ മുസ്ലിം പെണ്കുട്ടികള്‍ കറുത്ത ശിരോ...