22.ഇതാ മറ്റൊരു മാതൃകാ ഡോക്ടറ്

 [ഒരു ഡോക്ടറുടെ ജോലി ഏറ്റവും മാന്യമായതാണെന്നു ഞാന്  കരുതുന്നു. മറ്റുള്ളവരുടെ വേദന കുറയ്ക്കാനും ഒരു പക്ഷേ ജീവന്  തന്നെ നിലനിറുത്താനും ഒരു ഡോക്ടര്ക്ക് മാത്രമേ കഴിയുകയുള്ളൂ. എന്നാലിന്ന് നമ്മുടെ സമൂഹത്തില്  പ്രവര്ത്തിക്കുന്ന ഡോക്ടര്മാരില്  എത്ര പേര് കാര്യം മനസ്സിലാക്കുന്നു. കഴിവുള്ള, മനുഷ്യത്വമുള്ള, ദയയുള്ള ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പണം അയാള് ചോദിക്കാതെ തന്നെ, ആള്ക്കാര്  കൊടുക്കും, തീര്ച്ചയാണ്, ഇത്തരം എത്ര ഡോക്ടര്മാര് ഇന്ന് അപൂര്വം അല്ലേ?]

രംഗം ഒന്നു(1960-61)

എന്റെ ശ്രീമതിയുടെ അച്ഛന്റെ  ജ്യേഷ്ടന് , അതും എന്റെ  ഒരമ്മാവന് തന്നെ,  ശ്വാസം  കഴിക്കാന്  ബുദ്ധിമുട്ടായി തിരുവനന്തപുരം മെഡിക്കല്  കോളേജ്  ആശുപത്രിയില്  പ്രവേശിപ്പിച്ചു. ഇന്നു  ലഭ്യമായ ആധുനികരോഗ നിറ്ണയ മാറ്ഗമൊന്നും അന്നുണ്ടായി രുന്നില്ല  എന്നോര്ക്കണം. അവിടത്തെ ഒരു കൂട്ടം ഡോക്ടര്മാര്  പരിശോധിച്ചു അമ്മാവനു ഹൃദയത്തിനാണു തകരാറ് എന്നു കണ്ടുപിടിച്ചു. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഹൃദയ ശസ്ത്രക്രിയ മാത്രമേ ജീവന് രക്ഷിക്കാന് മാറ്ഗമുള്ളൂ എന്നു തീരുമാനിച്ചൂ. അന്നത്തെ പരിമിതമായ സൌകര്യങ്ങളില് ഏതാണ്ടു പത്തു മണിക്കൂറ് കൊണ്ടു ഹൃദയം  തുറന്ന ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി, ഒന്നു രണ്ടാഴ്ച വിശ്രമം കഴിഞ്ഞു അമ്മാവന് വീട്ടിലേക്കു പോന്നു. സാധാരണ ജീവിതം നയിച്ചു വന്നു.


രംഗം രണ്ട് ‍(1975-76)


കോഴിക്കോട്ടു മെഡിക്കല് കോളേജ്. അന്ന് അമ്മാവനെ ചികിത്സിച്ച പ്രധാന ഡോക്ടറ് ടി.ഡി.ഗോപാലകൃഷ്ണപിള്ള കോഴിക്കോട്ടു മെഡിസിന് പ്രഫസ്സറായി ജോലി ചെയ്യുന്നു. അമ്മാവനു ചില സമയത്തു എക്കിട്ടം(എക്കിള് ) തുടര്ച്ചയായി വരുന്നു. അദ്ദേഹത്തിനു പഴയ ഡോക്ടറെ  തന്നെ കാണണമെന്നു വാശി. ഞാന് കോഴിക്കോട്ടു ജോലിയില് ഉണ്ടു എന്നുള്ള വിവരം അറിഞ്ഞു ഒരു രാത്രിയില് , എന്റെ അടുത്തെത്തി. ഡോക്ടറെക്കാണണം, എന്താണു വഴി. അന്നും ഇന്നും കോഴിക്കോട്ടു ഒരു നല്ല ഡോക്ടരെകാണണമെങ്കില്  രണ്ടാഴ്ച മുമ്പു ബുക്കു ചെയ്യണം. ഞാനന്വേഷിച്ചു. ടിഡിജി വീട്ടില് വച്ചു രോഗികളെ പരിശോധിക്കാറില്ല,അമ്മാവന്റെ കയ്യില് പഴയ കടലാസുകളൊന്നും  തന്നെ ഇല്ല, ഓപിയില്  കാണിച്ചു ഡോക്ടറെകാണാനും ചീട്ടു വാങ്ങാനും . എനിക്കു മറ്റു ഡോക്ടര്മാരെ ആരെയും പരിചയവും ഇല്ല.. ആരോ പറഞ്ഞു ഡോക്ടറ് എട്ടു മണിക്കു കൃത്യമായി വരും . വരുമ്പോള് അദ്ദേഹത്തിന്റെ ആഫീസ് മുറിയുടെ വാതില്ക്കല് നിന്നാല് ഒരു പക്ഷേ എന്താണവിടെ നില്ക്കുന്നത് എന്നു ചോദിക്കുമായിരിക്കും എന്നു. ഏതായാലും ഭാഗ്യം പരീക്ഷിക്കാന് തന്നെ ഞങ്ങള്  തീരുമാനിച്ചു. പുലര്ച്ചെ ഞങ്ങള് രണ്ടു പേരും കുളിച്ചു ചാത്തമംഗലത്തു നിന്നു ബസ്സില് കയറി 730 മണിക്കു തന്നെ ഡോക്ടറുടെ ആഫീസിന്റെ മുമ്പില്  നിലയുറപ്പിച്ചു. സമയം 755. ദൂരെ  നിന്നു  ഡോക്ടര്   നടന്നു  വരുന്നത് ഞങ്ങള് ശ്രദ്ധിച്ചു. അദ്ദേഹം ഏതാണ്ടു നൂറു മീറ്ററകലെ എത്തി. ഞങ്ങളവിടെ നിന്നതു ശ്രദ്ധിച്ചു, പെട്ടെന്നു അദ്ദേഹം അമ്മാവന്റെ അടുത്തേക്കു ഓടി തന്നെ വന്നു കൈമളെ, നിങ്ങള് ഇപ്പൊഴും ഉണ്ടോ?, എന്തൊക്കെ ആണു വിശേഷം? എന്നു പറഞ്ഞു നേരെ മുറിയിലേക്കു കൊണ്ടു പോയി. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു, സാരമില്ല, എല്ലാം ശരിയാക്കാം, കൈമള് ഒരാഴ്ച കഴിഞ്ഞു വീട്ടില്  പോയാല്  മതി എന്നു പറഞ്ഞു പ്യൂണിനെ വിട്ടു പി ടിക്കറ്റു വരുത്തി ഒരാഴ്ച മെഡിക്കല്  വാറ്ഡില്  പ്രവേശിപ്പിച്ചു, പൂറ്ണ സസ്യാഹാരി ആയ അമ്മാവനു മുട്ടയും ആട്ടിന് കരളും എല്ലാം ഉള്പ്പെട്ട  പ്രത്യേക ഭക്ഷണവും നല്കാന് നിര്ദ്ദേശം കൊടുത്തു. അടുത്ത ഒരാഴ്ച അമ്മാവനെ അദ്ദേഹം അവിടെ താമസിപ്പിച്ചു. (എല്ലാ ദിവസവും വൈകുന്നേരം ഞാനമ്മാവനെ കാണാന് ചെല്ലുമ്പോള് കോഴിമുട്ടയും പൊരിച്ച ആട്ടിന് കരളും അമ്മാവന്  കുഞ്ഞുങ്ങള്ക്ക് കൊടുക്കാന് സൂക്ഷിച്ചു വച്ചു എന്നെ ഏല്പിച്ചിരുന്നു, അങ്ങനെയാണു ഞാനത്  മനസ്സിലാക്കിയതു.)


പതിനഞ്ചിലധികം വര്ഷങ്ങള്ക്ക് മുമ്പു താന് ചികിത്സിച്ച രോഗിയെ തന്റെ വിദ്യാര്ത്ഥികള്ക്ക് അഭിമാന പൂര്വം കാണിച്ചു കൊടുക്കാനും അവര്ക്ക് ക്ലാസ് എടുക്കാനും വേണ്ടി ആയിരുന്നു അദ്ദേഹം  അമ്മാവനെ  അവിടെ  പ്രവേശിപ്പിച്ചത്.  മുമ്പു ചികിത്സിച്ച ഒരു സാധാരണ രോഗിയെ അടുത്തൂണ് പറ്റാറായ കാലത്തും ഓര്മ്മിക്കാനും സ്നേഹപൂറ്വം പര്രിചരിക്കാനും തയ്യാറായ ഡോക്ടര്ക്ക് എന്തു തന്നെ നല്കിക്കൂടാ. ഇത്തരം ഡോക്ടര്മാര് അല്ലേ പ്രത്യക്ഷ ദൈവങ്ങള്?

 


 

 


Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?