21. ഒരു കര്‍ഷകന്റെ ധൈര്യവും നാട്ടുകാരുടെ സത്യസന്ധതയും

 മുമ്പ് ചില  ലക്കങ്ങളില്  എന്റെ  ഭാര്യാപിതാവിനെപ്പറ്റി ചിലത് സൂചിപ്പിക്കുകയുണ്ടായിഅദ്ദേഹം  അസാമാന്യമായ വിപദി ധൈര്യമുള്ള  ഒരാളായിരുന്നു. വളരെ  സാത്വികന് , തികഞ്ഞ  ദൈവവിശ്വാസിയും സസ്യാഹാരിയും  ആയിരുന്നു അമ്മാവന്. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കാണിക്കുന്ന മറ്റൊരു സംഭവം ഓര്മ്മ വരുന്നു. ഇതും കൂടി എഴുതണമെന്നു തോന്നുന്നു. ക്ഷമിക്കണം  സാന്ദര്ഭികമായി എഴുതുന്നു എന്നെ ഉള്ളൂ.

  സംഭവം ഏകദേശം അന്പത്തഞ്ചു വര്ഷം മുമ്പാണ്. നമ്മുടെ കഥാനായകന് കുടുംബസമേതം ഞങ്ങളെ കോഴിക്കോട്ടു വന്നു കാണാന് തീരുമാനിച്ചു. നാട്ടിന്പുറത്തെ ആള്ക്കാരുടെ യാത്രയുടെ സാധാരണ രീതിയില് തന്നെ ആയിരുന്നു  യാത്ര. കുറച്ചു തേങ്ങയും,നല്ല ഒരു വരിയ്ക ചക്കയും എല്ലാമായി ആലപ്പുഴയില് നിന്നും അമ്മാവനും  അമ്മാവിയും ശ്രീമതിയുടെ അനുജത്തിയും രണ്ടനുജന്മാരും ബസ്സ് മാര്ഗം, കോഴിക്കോട്ടെത്തി. അവിടെനിന്നു വൈകുന്നേരം ആറരയ്കു കൂടരഞ്ഞിക്കു പോകുന്ന KSRTC ബസ്സില്കയറി. ശനിയാഴ്ചദിവസമാണ്. ബസ്സില് നല്ല തിരക്കുണ്ടായിരുന്നു.  അഞ്ചുപേരും ഒരുവിധം ബസ്സില് കയറി. ആര്..സി. കാന്റീന്ബസ്സ് സ്റ്റോപ്പ് പല പ്രാവശ്യം കണ്ഡക്ടരെ ഓര്മ്മപ്പെടുത്തി ഏഴരമണിക്ക് അവിടെ ഇറങ്ങി. സാധനങ്ങള് എല്ലാം ഇറക്കി. ബസ്സ്റ്റോപ്പില് കാത്തുനിന്ന ഞാനും ഭാര്യയും എല്ലാവരെയും കൂട്ടി വീട്ടില് എത്തി.

 

വീട്ടില് എത്തിയപ്പോള് മുതല് അമ്മാവന് എന്തോ തിരയുന്നു, ചോദിച്ചപ്പോള് പ്രശ്നം ഇതാണ്. അമ്മാവന്റെ പൊടിക്കുപ്പി കാണുന്നില്ല. ഭാര്യയെ വിളിച്ചു, കുട്ടികളെ വിളിച്ചു ചോദിച്ചു. പക്ഷെ സാധനം ഇല്ല. അവസാനം ഓര്മ്മിച്ചു. അത് ബാഗിലാണ്. പണവും മറ്റും വച്ച ഹാന്ഡ് ബാഗില്. അത് വണ്ടിയില് വച്ചു മറന്നു. ഞാന് ചോദിച്ചു " അമ്മാവാ  ബാഗില് പൈസ എത്ര ഉണ്ടാവും ?". "  ഒരു മൂവായിരം കാണും". ആള് വളരെ ശാന്തനായി പറഞ്ഞു. അന്നത്തെ മൂവായിരം രൂപയുടെ വില എനിക്കറിയാം. എന്റെ ഏകദേശം ഒരു വര്ഷത്തെ ശമ്പളം ആണ്. പൊടി മാത്രം ആണെങ്കില് രാവിലെ മലബാറില് കിട്ടുന്ന പട്ടണം പൊടി വാങ്ങി കൊടുക്കാമായിരുന്നു. ( കറുത്ത ഗ്രാമണി മൂക്കില് പൊടിയാണ് ഞങ്ങളുടെ നാട്ടില് പ്രചാരം, അത് ഇവിടെ കിട്ടുകയില്ല ).

 

ഇത്രയും പണം, നഷ്ടപ്പെട്ടുക, എന്താണ് ചെയ്യുക? ഏതായാലും എന്റെ അയല്വക്കത്തു താമസിക്കുന്ന നമ്പീശന് സാറുമായി ആലോചിച്ചു.  ബസ്സ് കൂടരഞ്ഞിയില് രാത്രിയില് കിടന്നു രാവിലെ മാത്രമേ തിരിച്ചു വരൂ. ഞങ്ങള് നമ്പീശന് സാറിന്റെ പഴയ ലാംബ്രട്ട സ്കൂട്ടറില് പുറകെ പുറപ്പെട്ടു. മുക്കത്തു എത്തിയപ്പോള് ബസ്സ് അവിടെ നിന്നും പോയ്ക്കഴിഞ്ഞു. അവിടെ നിന്നു സ്കൂട്ടറില് കൂടരഞ്ഞിക്ക് പോകാന് പറ്റുകയില്ല. ഒരു ജീപ്പ് വാടകക്കെടുത്തു പുറകെ വിട്ടു . കൂടരഞ്ഞിയില് എത്തിയപ്പോള് ബസ്സ് നിറുത്തി കണ്ഡക്ടരും ഡ്രൈവറും കളക്ഷന് ചെക്ക് ചെയ്തതിനു ശേഷം ബസ്സില് ആരോ ഇട്ടുപോയ ബാഗ് തുറന്നു നോക്കി. അതില് പൈസ കുറെ കണ്ടു എണ്ണി തിട്ടപ്പെടുത്തുകയാണ്. ബാഗ് അമ്മാവന്റെ തന്നെ. എനിക്ക് അല്പം പരിചയമുള്ള കണ്ടക്ടര് ആണ്. കാര്യം പറഞ്ഞപ്പോള് അയാള്ക്ക് ചക്കയും മറ്റുമായി ഇറങ്ങിയ നാട്ടിന്പുറത്തുകാരായ കക്ഷികളെ മനസ്സിലായി. സാര് ഏതായാലും വന്നതു നന്നായി. അല്ലെങ്കില് പൈസ നാളെ ആപ്പീസിലടച്ചു രശീതി വാങ്ങണം. ബാക്കി ചടങ്ങുകളെല്ലാം നോക്കണം. സാറ് വന്നതുകൊണ്ടു ബുദ്ധിമുട്ടുകളൊഴിവായി . ഇതാ പൈസ " എന്ന് പറഞ്ഞു ബാഗും പൈസയും എന്നെ ഏല്പിച്ചു. പൊടിക്കുപ്പി അടയാളവുമായി. ഞാന് അവര്ക്ക്  ചായ കുടിക്കാന് എന്ന് പറഞ്ഞു നൂറു രൂപ കൊടുത്തത് അവര് നന്ദിപൂര്വം നിരസിച്ചു. ഇതു ഞങ്ങളുടെ കര്ത്തവ്യം മാത്രമാണ് എന്ന് പറഞ്ഞു. നൂറിലധികം യാത്രക്കാരുുള്ള ബസ്സില് നിന്നു ബാഗ് കിട്ടുക, അതിലെ പൈസ ഒന്നു പോലും പോകാതെ മടക്കി കിട്ടുക ഇതൊക്കെ ഒരു അത്ഭുതം പോലെ തോന്നി എനിക്ക്.

 

ഞങ്ങള് തിരിച്ചു വന്നപ്പോള് അമ്മാവന് അക്ഷമനായി ചോദിച്ചു. " എടാ പൊടിക്കുപ്പി കിട്ടിയോ? എനിക്ക് പൊടി വലിക്കാതെ വയ്യ." ഇതാണ് പച്ചമനുഷ്യര്. നമ്മുടെ നാട്ടിന്പുറത്തെ, അഥവാ കുട്ടനാട്ടിലെ മണ്ണിന്റെ മക്കള്. പ്രൈമറി സ്കൂള് അദ്ധ്യാപകനായ അമ്മാവന്റെ ധൈര്യം, അഥവാ ആത്മവിശ്വാസം! കണ്ടക്ടര് മുഹമ്മദിന്റെയും നാട്ടുകാരുടെയും സത്യസന്ധതയാണോ അമ്മാവന്റെ വിപദി ധൈര്യമാണോ കൂടുതല് അഭിനന്ദനീയം? നിങ്ങള് തന്നെ പറയുക.

 



 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?